ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾക്ക് സൂചന നൽകി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ.......
കൊച്ചി: തൊഴിലാളി സമുഹത്തെ ഒന്നാകെ പ്രത്യേകിച്ച്, മാധ്യമപ്രവർത്തകരെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് പുതിയ തൊഴിൽ കോഡിലുടെ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന് അഡ്വ. തമ്പാൻ തോമസ്. ......
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.......
എറണാകുളം : ചിറ്റൂർ-ചേരാനല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ബസുകളിൽ മിന്നൽ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആർ.ടി.ഒക്ക് നിർദ്ദേശം നൽകി.
മത്സരയോട്ടത്തെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉയരുന്ന ബസുകളിൽ യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥർ യാത്ര ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ നിജസ്ഥിതി നേരിട്ട് മനസിലാക്കിയ ശേഷം നിയമനടപടികൾ സ്വീകരിക്കണം.
രണ്ടാഴ്ചക്കിടയിൽ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്. വീതി കുറഞ്ഞ റോഡായതിനാൽ രണ്ടു ബസുകൾക്ക് ഒരുമിച്ച് സഞ്ചരിക്കാൻ സാധിക്കില്ല. ചിറ്റൂർ ഭാഗത്ത് കാനയുടെ മുകളിലുള്ള സ്ലാബിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അമിതവേഗതയിൽസഞ്ചരിക്കുന്ന ബസുകളിൽ നിന്നും ചെറുവാഹനങ്ങൾ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയപ്പെടുന്നു. അമിതവേഗം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പഞ്ചായത്ത് അംഗം കെ.ജി. ......
ലഖ്നൗ: ബാബറി മസ്ജിദ് ഇനി ഒരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് ആവർത്തിച്ചത്. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS), ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ “New Labour Code: Insights, Impacts and Implications” എന്ന വിഷയത്തിൽ കുഫോസ് സെമിനാർ ഹാളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു.
1950–1980 കാലഘട്ടത്തിൽ നിലവിൽ വന്ന 29 കേന്ദ്ര തൊഴിൽ നിയമങ്ങളെ നാല് സമഗ്ര തൊഴിൽ കോഡുകളായി ഏകീകരിച്ചതും തൊഴിൽ കോൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിന്റെ പ്രസക്തിയും ചർച്ചയിൽ ഉയർന്നു. കോഡ് ഓൺ വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് എന്നിവയും കരാർ തൊഴിലാളികളും പ്രവാസി തൊഴിലാളികളും കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ പ്രസക്തിയും പ്രത്യേകമായി പരിഗണിച്ചു.
പരിപാടി കുഫോസ് രജിസ്ട്രാർ ഡോ. ......

തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തിൽ ആന്റോ ആന്റണി എം പി യ്ക്ക് എതിരെ സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതി തള്ളണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന വിജിലൻസ് ഡയറക്ടറെ സമീപിച്ചു.ആന്റോ ആന്റണിക്ക് എതിരെ സുഭാഷ് തീക്കാടൻ വിജിലൻസിൽ നൽകിയ പരാതിയിൽ യാതൊരു തെളിവുകളും ഹാജരാക്കിയിട്ടില്ല. അപ്രകാരം ഏതെങ്കിലും നിലനിൽക്കുന്ന ഒരു തെളിവ് ഉണ്ടെന്ന് തിരുവല്ലയിലെ നെടുമ്പറമ്പിൽ എന്ന പ്രൈവറ്റ് ധനകാര്യ സ്ഥാപനം അവകാശപ്പെടുന്നുമില്ല. ശബരിമല സ്വർണ്ണകൊള്ള കേസിലെ അന്വേഷണ സംഘവും ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റും പരിശോധനകൾ നടത്തിയത്തിന് പിന്നാലെ പ്രസ്തുത ഫിനാൻസ് സ്ഥാപന ഉടമ പത്തനംതിട്ട എം പി ആന്റോ ആന്റണിയ്ക്ക് എതിരെ സാമ്പത്തിക കബളിപ്പിക്കൽ ആരോപണവുമായി രംഗത്ത് വന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുഭാഷ് തീക്കാടൻ ഇപ്പോൾ വിജിലൻസിൽ പരാതി നൽകിയത്. ആന്റോ ആന്റണി കടമായി വാങ്ങിയ രണ്ട് കോടി തിരികെ കിട്ടിയില്ലെന്ന് ഇതുവരെ പോലീസിലോ കോടതിയിലോ യാതൊരു പരാതിയും ഫിനാൻസ് ഉടമ നൽകിയിട്ടുമില്ല. 2 കോടി വാങ്ങിയതായി വന്ന പ്രചാരണം വ്യാജമെന്ന് ആന്റോ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ നിയമപരമായി നിലനിൽക്കാത്ത ആരോപണമാണ് ആന്റോ ആന്റണിയ്ക്ക് എതിരെ ഫിനാൻസ് ഉടമ നടത്തിയതെന്ന് വ്യക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ വിവാദത്തിന് തെളിവുകൾ ഇല്ലാത്ത ആരോപണം ഉന്നയിച്ചതിനെ അടിസ്ഥാനപ്പെടുത്തി സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാൻ ഉള്ള നീക്കത്തിന്റെ ഭാഗമാണ് ആന്റോ ആന്റണിക്ക് എതിരെ വിജിലൻസിൽ സുഭാഷ് തീക്കാടന്റെ പരാതിയെന്നും അതിനാൽ നീതിബോധത്തിന്റെ ഭാഗമായി പരാതി വിജിലൻസ് തള്ളിക്കളയണമെന്നും വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ......
കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാനായില്ല.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിന്റെ 50-ആം ഗോൾഡൻ ജൂബിലി ആഹോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാനിന്റെ (RUSA) ധനസഹായത്തോടെ നടത്തുന്ന കെമിസ്ട്രി റിസർച്ച് ട്രെയിനിങ് പ്രോഗ്രാം (CRTP) 2026 ഗവേഷണ പരിശീലന പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. ......
കൊച്ചി: നിഗൂഢതയും ഭീതിയും നിറഞ്ഞ ഹൈറേഞ്ച് കാഴ്ചകളുമായി എത്തുന്ന ‘കൂടോത്രം’ സിനിമയുടെ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറങ്ങിയ ട്രെയിലർ, ഭീതിയും നിഗൂഢതയും ഹാസ്യവും ഒരേപോലെ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ......